പത്തനംതിട്ട: സെൻട്രൽ പോലീസ് കാന്റീൻ പത്തനംതിട്ടയിൽ ഉടൻ തുടങ്ങുമെന്ന് തിരുവനന്തപുരം ബി. എസ്.എഫ്. കമാണ്ടന്റ് മാത്യു വർഗീസ്, സി.ആർ.പി.എഫ്. കമാണ്ടന്റ് ജയചന്ദ്രൻ എന്നിവർ പറഞ്ഞു. സെൻട്രൽ പാരാ മിലിട്ടറി ഫോഴ്സസ് എക്സ് സർവീസ് മെൻ അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനത്തിനിടെയാണ് പ്രഖ്യാപനം നടത്തിയത്. ജില്ലാപ്രസിഡന്റ് വി.ഏബ്രഹാം, യോഹന്നാൻ, െഎ. ജി. പി.മുഹമ്മദ്, കമാണ്ടന്റുമാരായ ജയചന്ദ്രൻ, മാത്യു വർഗ്ഗീസ്, ജില്ലാ സെക്രട്ടറി പി.സോമൻ, ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണപിള്ള, തോമസ്, അലക്സാണ്ടർ, ഇൗശോ, അനിത എന്നിവർ പ്രസംഗിച്ചു.