പത്തനംതിട്ട: ഓണാഘോഷം അടുത്തുവരവേ അബ്കാരി-മയക്കുമരുന്ന് മേഖലയിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ തുടങ്ങി. സെപ്‌റ്റംബർ 15 വരെ സ്പെഷ്യൽ ഡ്രൈവായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ലഹരിപദാർഥങ്ങളുടെ ഉല്പാദനം, സംഭരണം, വിതരണം എന്നിവ കർശനമായി നേരിടുന്നതിന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം രൂപീകരിച്ചു. ജില്ലയിൽ രണ്ട് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് സ്‌ട്രൈക്കിങ്‌ യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. പൊതുജനങ്ങളിൽനിന്നും ലഭിക്കുന്ന പരാതികളും രഹസ്യവിവരങ്ങളും അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കും. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും എക്സൈസ് സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തിക്കും.

ജില്ലയിലെ പ്രധാനപ്പെട്ട റോഡുകൾ, സ്‌കൂൾ, കോളേജ് പരിസരങ്ങൾ, ലൈസൻസ് സ്ഥാപനങ്ങൾ എന്നിവ കർശനമായി നിരീക്ഷിക്കും. ലഹരി വ്യാപന കേന്ദ്രങ്ങളിൽ എക്സൈസ്, പോലീസ്, റവന്യു വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് റെയ്ഡുകൾ നടത്തുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എ.എസ്.രഞ്ജിത് അറിയിച്ചു.

രഹസ്യവിവരങ്ങൾ നൽകേണ്ട് നമ്പറുകൾ

ജില്ലാ കൺട്രോൾ റൂം- 0468 2222873, ടോൾഫ്രീ നമ്പർ- 155358, എക്സൈസ് സർക്കിൾ സ്‌ക്വാഡ് പത്തനംതിട്ട- 9400069473, എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പത്തനംതിട്ട- 9400069466, അടൂർ- 9400069464, റാന്നി- 9400069468, മല്ലപ്പള്ളി- 9400069470, തിരുവല്ല- 9400069472, എക്സൈസ് റേഞ്ച് ഓഫീസ് പത്തനംതിട്ട- 9400069476, കോന്നി- 9400069477, റാന്നി- 9400069478, ചിറ്റാർ- 9400069479, അടൂർ- 9400069475, മല്ലപ്പള്ളി- 9400069480, തിരുവല്ല- 9400069481, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ പത്തനംതിട്ട- 9496002863, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പത്തനംതിട്ട- 9447178055.