പത്തനംതിട്ട: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തൊഴിൽ നൈപുണ്യ വികസന പദ്ധതിയായ അസാപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഷീ സ്കിൽസ് പദ്ധതിയിലേക്ക് പത്താംക്ലാസ് പാസായ, 15-നും 45-നും മധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. നേതൃത്വപാടവം, ഒഴുക്കോടെ ആശയവിനിമയം ചെയ്യാനുള്ള കഴിവ്, സംഘാടനശേഷി തുടങ്ങിയവയിൽ പരിശീലനം നൽകും. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ, മറ്റ് സംവരണ വിഭാഗങ്ങൾ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ എന്നിവർക്ക് പരിശീലനം സൗജന്യമാണ്. മറ്റുള്ളവർക്ക് 50 ശതമാനം ഫീസിളവ് ലഭിക്കും. ഓൺലൈനായി ഈ മാസം 24 വരെ രജിസ്റ്റർ ചെയ്യാം. േഫാൺ: ജില്ലാ കോ-ഓർഡിനേറ്റർ- 9495999738, 9526005156, പത്തനംതിട്ട-7907184387, കൂടൽ- 9495999738, അടൂർ- 9495999764, കീക്കൊഴൂർ-9495999751, കടപ്ര-8156821530.