കോന്നി: തണലില്ലാത്ത മൈതാനത്ത് പ്രവൃത്തി പരിചയമേളയിൽ പങ്കടുത്ത വിദ്യാർഥികൾ വെയിലേറ്റു തളർന്നു. മൂന്നുമണിക്കൂർ നേരമാണ് കുട്ടികൾ പൊരിവെയിലത്ത് നിന്ന് പ്ലാസ്റ്റർ ഓഫ് പാരീസിൽ ശിൽപ്പങ്ങളുണ്ടാക്കിയത്.
 കളിമൺ പ്രതിമകളുണ്ടാക്കിയ കുട്ടികളും വെയിലേറ്റ് തളർന്നിരുന്നു.

രക്ഷിതാക്കളും അധ്യാപകരും വെള്ളം കൊടുക്കാൻ ശ്രമിച്ചെങ്കിലും സംഘാടകർ സമ്മതിച്ചില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു.
 മൈതാനത്തിന്റെ ഒരറ്റത്ത് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിരുന്നെങ്കിലും അത് മതിയാകുമായിരുന്നില്ല. മരപ്പണിയിൽ പങ്കെടുത്ത കുട്ടികളും മുറ്റത്തെമണ്ണിലിരുന്നാണ് പണിതത്.