പറക്കോട് : പറക്കോട് സർവീസ് സഹകരണബാങ്കിന് നീതി മെഡിക്കൽ സ്റ്റോർ അനുവദിച്ചു. ഏഴംകുളം ജങ്ഷനിൽ സംസ്ഥാന സഹകരണ കൺസ്യൂമർ ഫെഡറേഷന്റെ സഹകരണത്തോടെ മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ജോസ് കളീക്കൽ, വൈസ് പ്രസിഡന്റ് പി.വി.രാജേഷ് എന്നിവർ പറഞ്ഞു.