പറക്കോട് : ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ എല്ലാ നിയോജക മണ്ഡലങ്ങളിലും നടപ്പാക്കുന്ന മത്സ്യവിപണനം പദ്ധതിയുടെ നടത്തിപ്പ് അടൂർ മണ്ഡലത്തിൽ പറക്കോട് സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. ഗുണനിലവാരമില്ലാത്ത മത്സ്യവിപണനം തടയുകയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ജനങ്ങൾക്ക് ന്യായമായ വിലയ്ക്ക് മത്സ്യം ലഭ്യമാക്കുന്നതിനും ഈ സംവിധാനം കൊണ്ട് സാധ്യമാകുമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ, ബാങ്ക് പ്രസിഡന്റ് ജോസ് കളിക്കൽ എന്നിവർ പറഞ്ഞു.