പറക്കോട്: മുല്ലൂർ കുളങ്ങര ദുർഗാദേവീക്ഷേത്രത്തിലെ പുനരുദ്ധാരണവും പരിഹാരക്രിയകളും അഷ്ടബന്ധകലശവും നടപ്പാത സമർപ്പണവും 27 മുതൽ 30 വരെ നടക്കും. എല്ലാ ദിവസവും രാവിലെ ഗണപതിഹോമം. 27-ന് രാവിലെ മൃത്യുഞ്ജയഹോമം, വൈകീട്ട് സുദർശന ഹോമം. 28-ന് രാവിലെ തിലഹവനം, സായൂജ്യപൂജ. വൈകീട്ട് സർപ്പബലി. 29-ന് രാവിലെ ബിംബശുദ്ധി ക്രിയകൾ. വൈകീട്ട് ജലദ്രോണിപൂജ, കുംഭേശ കർക്കരിപൂജ. 30-ന് രാവിലെ ഉഷഃപൂജ, അഷ്ടബന്ധലേപനം, കലശാഭിഷേകം, നടപ്പാത സമർപ്പണം. ക്ഷേത്രം തന്ത്രി താഴമൺ മഠത്തിൽ കണ്ഠരര് രാജീവര് നടപ്പാത സമർപ്പണം നിർവഹിക്കും.
സർക്കാർ അവഗണിക്കുന്നു; സിദ്ധനർ സർവീസ് വെൽഫെയർ സൊസൈറ്റി
അടൂർ: പട്ടികജാതി സംഘടനകളുടെ ആവശ്യങ്ങൾ സർക്കാർ അവഗിക്കുന്നതായി സിദ്ധനർ സർവീസ് വെൽഫെയർ സൊസൈറ്റി. സ്വകാര്യ മേഖലയിലെ സംവരണം നടപ്പാക്കാതിരിക്കൽ, അർഹതപ്പെട്ട ഒഴിവുകൾ ഉണ്ടായിട്ടും നിയമനം നടത്താതിരിക്കൽ എന്നിവ ഇതിന് ഉദാഹരണമാണെന്നും സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.ദാമോദരൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ആർ.നാരായണൻ, വള്ളികുന്നം നാരായണൻ, സി.എസ്. അച്ചുതൻ, ടി.എ. പങ്കജാക്ഷി, കെ.കെ.സതീഷ്, എസ്.മോഹനചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
നേത്രപരിശോധനാ ക്യാമ്പ് നടത്തി
ഏഴംകുളം: തേപ്പുപാറ പൗരസമിതി ആൻഡ് നിള ഗ്രന്ഥശാലയും തിരുവല്ല കണ്ണ് മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രിയുടേയും നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എ.കെ.ശിവൻകുട്ടി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ഏഴംകുളം അജു, ക്യാമ്പ് കോ-ഓർഡിനേറ്റർ ശ്രീജിത്ത്, എൻ.മുരളീധരൻ, പി.ജി.ബേബി കുട്ടി, വർഗീസ് സ്കറിയ, ഒ.പാപ്പച്ചൻ, പ്രിൻസ് പിളവിനാൽ, സി.രജീഷ് എന്നിവർ പ്രസംഗിച്ചു.