പന്തളം : കോൺക്രീറ്റ് ചെയ്ത കുരമ്പാല-പൊയ്കയിൽപടി റോഡ് കുരമ്പാല സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ആർ.ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എ.രാമൻ അധ്യക്ഷത വഹിച്ചു. പണി സമയബന്ധിതമായി പൂർത്തിയാക്കിയ കരാറുകാരൻ വിജയകുമാറിനെ അനുമോദിച്ചു. സമഭാവന റസിഡൻറ്‌സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീനിവാസൻ, രഘുനാഥ്കുറുപ്പ്, ശാർങ്‌ഗധരൻ ഉണ്ണിത്താൻ, വിജയക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു.