പന്തളം : സ്വർണക്കടത്ത് വിഷയത്തിൽ കുടുങ്ങിയ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ജില്ലയിൽനിന്ന് ലക്ഷം പോസ്റ്റ് കാർഡുകൾ അയക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്‌ഘാടനം പന്തളത്ത് ജില്ലാ പ്രസിഡൻഡ് അശോകൻ കുളനട നിർവഹിച്ചു. അടൂർ മണ്ഡലം ജനറൽ സെക്രട്ടറി എം.ബി.ബിനുകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് സുശീല സന്തോഷ്, മുനിസിപ്പൽ പ്രസിഡന്റ് രൂപേഷ്, ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് അരുൺ, കൗൺസിലർമാരായ കെ.വി.പ്രഭ, സുമേഷ് എന്നിവർ പങ്കെടുത്തു.
കൊടുമൺ : സ്വർണക്കള്ളക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാനത്താകെ നടത്തുന്ന പോസ്റ്റ് കാർഡ് കാമ്പയിൻ ബി.ജെ.പി. കൊടുമൺ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. പ്രസിഡന്റ് അനുരാജിന്റെ അധ്യക്ഷതയിൽ ജില്ലാ കമ്മിറ്റിയംഗം എം.സി.പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പൊരിയക്കോട് വിജയകുമാർ, രാധാകൃഷ്ണൻ, അജീഷ് കുമാർ, അനിൽ കുമാർ, ഗോകുൽ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.