പന്തളം: കഠിനജോലി ചെയ്ത് ജീവിക്കാൻ കഴിയാത്ത വിശ്വനാഥന് കുട്ടികൾ നൽകിയത് ഉപജീവനത്തിനുള്ള പെട്ടിക്കട. തുമ്പമൺ എം.ജി.ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്കീം പ്രവർത്തകരാണ് തുമ്പമൺ പാർവതി ഭവനത്തിലെ വിശ്വനാഥന് പെട്ടിക്കട നല്കിയത്. ഹൃദ്രോഗിയായ വിശ്വനാഥൻ ഇപ്പോഴും ചികിത്സയിലാണ്.
തുമ്പമൺ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സഖറിയ വർഗീസ് താക്കോൽദാനം നടത്തി. പ്രിൻസിപ്പൽ റോഷ് വി.കുര്യാക്കോസ്, ഹെഡ്മിസ്ട്രസ് ഗ്രേസൺ മാത്യു, പ്രോഗ്രാം ഓഫീസർ സജി പട്ടരുമഠം, സുജ തോമസ്, ആഷമ്മ ഏബ്രഹാം, ബിന്ദു മാണി, ബീനാ രാജു, പി.ജെ.വിജി എന്നിവർ പ്രസംഗിച്ചു.