പന്തളം: മണികണ്ഠനാൽത്തറ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കും വിദ്യാലയങ്ങൾക്കും അവാർഡുകൾ നൽകി. സമ്മേളനം എൻ.എസ്.എസ്. ഡയറക്ടർ ബോർഡംഗം പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അവാർഡുകളും അദ്ദേഹം വിതരണം ചെയ്തു. അയ്യപ്പാസേവാസംഘം 344-ാം നമ്പർ ശാഖാ പ്രസിഡന്റ് കെ.നാരായണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. രാജപ്രതിനിധി പ്രദീപ് കുമാർ വർമ്മയെ ആദരിച്ചു. സെക്രട്ടറി പി.നരേന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് പരിയാരത്ത് ഗോപിനാഥൻ നായർ, അയ്യപ്പാസേവാസംഘം ജനറൽ സെക്രട്ടറി എൻ.വേലായുധൻ നായർ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി പി.എൻ.നാരായണ വർമ്മ, ഫാ.ഗീവർഗീസ് ജോൺ എന്നിവർ പ്രസംഗിച്ചു.
മണികണ്ഠനാൽത്തറ ക്ഷേത്രത്തിൽ അവാർഡുകൾ വിതരണം ചെയ്തു
മണികണ്ഠനാല്‍ത്തറ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന അവാര്‍ഡുവിതരണ സമ്മേളനം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗം പന്തളം ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു