പന്തളം: തട്ടയിൽ ധർമ്മശാസ്താക്ഷേത്രത്തിലെ മകരവിളക്കുത്സവം ബുധനാഴ്ച നടക്കും. ഏഴിന് പൊങ്കാല, ഒൻപതിന് നെയ്യഭിഷേകം, 10-ന് കലശം, നവകം, 11-ന് കളഭാഭിഷേകം, ഒന്നിന് സമൂഹസദ്യ, ആറിന് പതിനെട്ടാംപടിപൂജ, എട്ടിന് ക്ഷേത്രത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ധനസഹായ വിതരണം എന്നിവയുണ്ടാകും.
വൈദ്യുതി മുടങ്ങും
പന്തളം: ലൈനിൽ പണിനടക്കുന്നതിനാൽ പന്തളം മെഡിക്കൽ മിഷൻ കവല മുതൽ പന്തളം കവല വരെയും മണികണ്ഠനാൽത്തറ ഭാഗത്തും ബുധനാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.