പത്തനംതിട്ട: പൗരത്വ നിയമഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്പോസ്റ്റോഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അബാൻ ജങ്ഷനിൽനിന്നാരംഭിച്ച മാർച്ച് പോസ്റ്റോഫീസിനുമുന്നിൽ പോലീസ് തടഞ്ഞു. ഒാഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തള്ളിമാറ്റി. തുടർന്ന് ഗേറ്റിനുമുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. ആന്റോ ആന്റണി എം.പി. മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നിയാസ് റാവുത്തർ, റഹിം ചാമക്കാല എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Content Highlights: Police blocked march