മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്തിലെ വായ്പൂര് കുളങ്ങരക്കാവ്-കുമാരമംഗലം റോഡിൽ പാറമടയിലെ മണ്ണും കല്ലും ഒഴുകിയെത്തി. എഴുമറ്റൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ടി.എം.സി. കരിങ്കൽ ഖനന കേന്ദ്രത്തിൽ കൂട്ടിയിട്ടിരുന്ന അവശിഷ്ടങ്ങളാണ് കനത്ത മഴയിൽ വഴിയിൽ നിറഞ്ഞത്.

ചെറുതോട്ടുവഴി തോട്ടിലേക്ക് ഇറങ്ങിയതോടെ ജലനിരപ്പും ഉയർന്നു. എഴുമറ്റൂർ കാരമലയിൽ ഉരുൾപൊട്ടി രണ്ടുവർഷം മുൻപ് വെണ്ണിക്കുളം ടൗൺ വെള്ളത്തിൽ മുങ്ങിയിരുന്നു.