മല്ലപ്പള്ളി : കന്നന്താനം പഞ്ചായത്തിലെ ആഞ്ഞിലിത്താനം മാമന്ദത്ത് കുന്നിൽ താഴേ ബാലകൃഷ്ണന്റെ വീട്ടിൽ ചൊവ്വാഴ്ച രാത്രി സാമൂഹികവിരുദ്ധരുടെ ആക്രമണം. ബാലകൃഷണന്റെ മകൻ ലിബിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ടി.വി., ഫ്രിഡ്ജ്, അലമാര എന്നിവക്ക് പുറമെ അടുക്കള സാമഗ്രികളും സ്വിച്ച് ബോർഡുകളും തല്ലിത്തകർത്തു. ജനാലയുടെ ചില്ലുകൾ ഉടച്ചു. കഞ്ചാവ് സംഘമാണ് അക്രമം നടത്തിയതെന്ന് കീഴ്വായ്പൂര് പോലീസ് അറിയിച്ചു. കേസെടുത്തു.