മല്ലപ്പള്ളി : പഞ്ചായത്ത് പത്താം വാർഡിലെ പുല്ലാംപൊയ്കയിൽ കുടിവെള്ളക്ഷാമം. അറുപതോളം വീടുകളാണ് വാട്ടർ അതോറിറ്റിയുടെ വെള്ളത്തെ ആശ്രയിച്ച് കഴിയുന്നത്. പരക്കത്താനം ടാങ്ക് നിറഞ്ഞശേഷം തുറന്നുവിട്ടാൽ മാത്രമേ ഇവിടെ വെള്ളം കിട്ടൂ. എന്നാൽ, അതിന് കാത്തുനിൽക്കാതെ ജീവനക്കാർ നേരത്തെ വാൽവ് തുറക്കുന്നതിനാൽ പൈപ്പിൽനിന്ന് ശബ്ദം മാത്രമാണ് കേൾക്കുന്നത്. അടിയന്തര നടപടി വേണമെന്ന് കോൺഗ്രസ് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.എസ്.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.ജി.സാബു ഉദ്‌ഘാടനം ചെയ്തു.