മല്ലപ്പള്ളി : പുറമറ്റം പഞ്ചായത്തിൽ തുടങ്ങുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നഴ്സിന്റെ താത്‌കാലിക ഒഴിവുണ്ട്. 40 വയസിൽ താഴെപ്രായമുള്ളവർ ഓഗസ്റ്റ് മൂന്ന് വൈകീട്ട് മൂന്നിന് മുൻപ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അപേക്ഷ നൽകണം.

മല്ലപ്പള്ളി : വെണ്ണിക്കുളം ഗവ.പോളിടെക്‌നിക്കിൽ തുടങ്ങുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ശുചീകരണ തൊഴിലാളികളെയും സന്നദ്ധപ്രവർത്തകരെയും ആവശ്യമുണ്ട്. ഓഗസ്റ്റ് നാലിനകം പുറമറ്റം പഞ്ചായത്ത് ഓഫീസിൽ ബന്ധപ്പെടണം.9995658978.