മല്ലപ്പള്ളി : കോവിഡ് പരിശോധനയ്ക്കുള്ള ആർ.ടി.പി.സി.ആർ. സൗകര്യം ജില്ലയിൽ ആരംഭിക്കണമെന്ന് രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ ആവശ്യപ്പെട്ടു. കേരളത്തിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത് ഇവിടെയാണെങ്കിലും സ്രവം പരിശോധിക്കാൻ തിരുവനന്തപുരത്ത് ലാബിൽ എത്തിക്കേണ്ട അവസ്ഥയാണ്. എട്ട് മണിക്കൂർ മുതൽ രണ്ട് ദിവസം വരെ മറ്റ് ജില്ലകളിൽ ഇതിനായി വേണ്ടിവരുമ്പോൾ ജില്ലയിൽ രണ്ടാഴ്‍ച വരെ സമയമെടുക്കുന്നു. ആയിരങ്ങളാണ് ഫലം കാത്ത് ക്വാറന്റീനിൽ കഴിയുന്നത്. അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സന്ദേശമയച്ചു.