മല്ലപ്പള്ളി : വീടുകയറി ആക്രമിച്ച കേസിൽ കല്ലൂപ്പാറ ചെങ്ങരൂർ കന്നേക്കാട്ട് ആൽവിൻ ജി. രാജൻ (23) അറസ്റ്റിൽ. കഞ്ചാവ് ഇടപാടുകൾ നടത്തിയത് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണിയാളെന്ന് കീഴ്വായ്പൂര് പോലീസ് പറഞ്ഞു. ഇൻസ്‌പെക്ടർ സഞ്ജയാണ് അറസ്റ്റ് ചെയ്തത്. വാക്കുതർക്കത്തെത്തുടർന്ന് പുതുശ്ശേരി പുന്തലപ്പടിയിൽ പ്രമോദിന്റെ വീട്ടിൽ കയറി കയ്യേറ്റം ചെയ്യുകയായിരുന്നു. രണ്ട് പ്രതികൾ ഒളിവിലാണ്.