മല്ലപ്പള്ളി : കോവിഡ് രോഗിയുമായി സമ്പർക്കമുള്ളവർ സാധനങ്ങൾ വാങ്ങാനെത്തിയതിന്റെ പേരിൽ റേഷൻ കടകളുടെ പ്രവർത്തനം തടയുന്ന സിവിൽ സപ്ലൈസ് വകുപ്പ് നടപടി നിർത്തണമെന്ന് ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ വർക്കിങ് പ്രസിഡന്റ് എസ്.മുരളീധരൻ നായർ ആവശ്യപ്പെട്ടു. സ്റ്റോക്ക് നഷ്ടമാകുന്നതിന് പുറമേ തൊഴിൽ ഇല്ലാതാകുകയും ചെയ്യുന്നു.