മല്ലപ്പള്ളി : എഴുമറ്റൂർ പഞ്ചായത്ത് പതിനാലാം വാർഡിലുള്ള ചന്തയിലെ മത്സ്യവ്യാപാരിക്ക് കോവിഡ് ബാധിച്ചതിനാൽ സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിൽ പോവുകയും വിവരം ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയൻ പുളിക്കൽ അറിയിച്ചു. കടകൾ അടക്കാനുള്ള ചില വ്യാപാരികളുടെ നീക്കത്തിന്‌ പഞ്ചായത്ത് അനുമതിയില്ല.