മല്ലപ്പള്ളി : മല്ലപ്പള്ളി ജോയിന്റ് ആർ.ടി.ഒ. ഓഫീസ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ മല്ലപ്പള്ളി ടൗണിലെ ഓട്ടോ, ടാക്‌സി തൊഴിലാളികൾക്ക് കോവിഡ് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, മല്ലപ്പള്ളി ജോയിന്റ് ആർ.ടി.ഒ. ഒ.എ. മാത്യുവിന് മരുന്ന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ആനിക്കാട് പഞ്ചായത്ത് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഭക്തി പി. ജോസഫ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അജിത് ആൻഡ്രൂസ്, എ.എം.വി.ഐമാരായ ശരത് കൃഷ്ണൻ, ബി. ശ്രീജിത്, മണി വി.ജി., ശശിധരൻ നായർ എന്നിവർ പ്രസംഗിച്ചു.