മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങി. എമ്മാവൂസ് ധ്യാനകേന്ദ്രത്തിലാണ് 100 കിടക്കകളുള്ള ചികിത്സാകേന്ദ്രം ഒരുക്കിയിരിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക വാർഡുകൾ, കുട്ടികൾ വന്നാൽ അമ്മമാർക്ക് പ്രത്യേക സൗകര്യം, ട്രീറ്റ്മെന്റ് റൂം, ഫാർമസി, ഡോക്ടർമാർ, നഴ്സുമാർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് പ്രത്യേക മുറികൾ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.

മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമ പ്പഞ്ചായത്തു പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷത വഹിച്ചു.

ജില്ലാപഞ്ചായത്തംഗം റജി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം കുഞ്ഞു കോശി പോൾ, ഫാ. ഈപ്പച്ചൻ കിഴക്കേതലയ്ക്കൽ, ഫാ. ഡൊമിനിക് മുണ്ടാട്ട്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.ശ്രീദേവി, തഹസിൽദാർ എം.ടി.െജയിംസ്, അലക്സ് കണ്ണമല, തുടങ്ങിയവർ പങ്കെടുത്തു.