മല്ലപ്പള്ളി : കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയ കടകൾ അടപ്പിച്ചു.

കുന്നന്താനം ജങ്‌ഷനിലെ എൻ.എൽ.എസ്.എം. സൂപ്പർ മാർക്കറ്റ്, ആഞ്ഞിലിത്താനം ജങ്‌ഷനിലെ ടി.എൻ.വെജിറ്റബിൾസ് എന്നിവയാണ് മല്ലപ്പള്ളി തഹസിൽദാർ എം.ടി.ജയിംസിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അടപ്പിച്ചത്.

വഴിയോരങ്ങളിലെ പച്ചക്കറി, മീൻ വ്യാപാരം ജില്ലാ കളക്ടർ നിരോധിച്ചിട്ടുള്ള സാഹചര്യത്തിൽ അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ അറിയിച്ചു.