മല്ലപ്പള്ളി : താലൂക്ക് ആശുപത്രിയിൽ ഓട്ടോമാറ്റിക് സാനി​െറ്റെസർ ഡിസ്പെൻസർ സ്ഥാപിച്ചു. കൈനീട്ടിയാൽ ആവശ്യത്തിനുള്ള സാനി​െറ്റെസർ കൈകളിലേക്ക് വീഴുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ലയൺസ് ദുബായ് ഓവർസീസ് ക്ലബ്ബ് സൗജന്യമായി നൽകിയ യന്ത്രം ലയൺസ് ക്ലബ്ബ് പത്തനംതിട്ട ജില്ലാ ഗവർണർ ഡോ. സി.പി. ജയകുമാറിൽനിന്നും പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സിനീഷ് പി.ജോയി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ക്ലബ്ബ് ദുബായ് ചാപ്റ്റർ പ്രസിഡന്റ് ജേക്കബ് ടി. അലക്‌സ്, ഡിസ്ട്രിക്റ്റ്‌ ക്യാബിനറ്റ് സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ പി.സി.ചാക്കോ, ഡോ. സ്വപ്നാ ജോർജി, അച്ചാമ്മ ശാമുവേൽ, പി.ടി.നിഷ, സി.ആർ.ബൈജു, രജിതമ്മ എന്നിവർ പ്രസംഗിച്ചു.