മല്ലപ്പള്ളി : പുറമറ്റം പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷയായി ഒൻപതാം വാർഡ് അംഗം ജോളി ജോണിനെ തിരഞ്ഞെടുത്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഓഗസ്റ്റ് അഞ്ചിന് രാവിലെ 11-നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് രണ്ടിനും നടക്കും. അതുവരെ വികസന സ്ഥിരംസമിതി അധ്യക്ഷ പ്രസിഡന്റിന്റെ ചുമതലകൂടി നിർവഹിക്കും.