മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്ത് അഞ്ച് മുതൽ ഒൻപത് വരെയുള്ള വാർഡുകളിലെ വ്യാപാരസ്ഥാപനങ്ങൾ ജൂലായ് 27 വരെ തുറക്കില്ല. മത്സ്യവ്യാപാരം പൂർണമായും നിരോധിച്ചു. അവശ്യസാധന വിൽപ്പനശാലകൾ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് 12 മണി വരെ പ്രവർത്തിക്കാമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ദേവരാജൻ അറിയിച്ചു.