മല്ലപ്പള്ളി : കോട്ടാങ്ങൽ-ചുങ്കപ്പാറ റോഡരികിലെ നിയന്ത്രണമില്ലാത്ത പാർക്കിങ് ഗതാഗതതടസ്സം സൃഷ്ടിക്കുന്നു. ചുങ്കപ്പാറ നിന്ന് കോട്ടാങ്ങൽ റോഡ് തിരിയുന്നിടത്ത് ഉപരിതലത്തിന് നിരപ്പ് വ്യത്യാസമുണ്ട്. ഇരുചക്രവാഹനങ്ങൾ പ്രധാന റോഡിലേക്ക് കയറുമ്പോൾ അപകടമുണ്ടാകുന്നു. മറ്റ് വാഹനങ്ങൾ കാണാൻ കഴിയാത്ത അവസ്ഥയുമുണ്ട്.