മല്ലപ്പള്ളി : വെണ്ണിക്കുളം സബ് രജിസ്ട്രാർ ഓഫീസ് വഴിയിൽ മദ്യപശല്യം. ഐ.പി.സി. പ്രാർത്ഥനാനിലയത്തിലേക്കും പാടത്തേക്കും ഇതേ മാർഗമാണുള്ളത്. ഉപയോഗശേഷം ഉപേക്ഷിച്ച മദ്യത്തിന്റെയും അരിഷ്ടത്തിന്റെയും കുപ്പികളാണ് ഇവിടെ ചിതറിക്കിടക്കുന്നത്. രാത്രികാലങ്ങളിൽ ശ്രദ്ധയിൽപെടാത്ത ഇവിടെ സാമൂഹികവിരുദ്ധർ താവളമാക്കിയിരിക്കുകയാണ്.