മല്ലപ്പള്ളി : റബ്ബർ ബോർഡിന്റെ പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്ന റബ്ബർ ആക്ട് ഭേദഗതി കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്ന് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ ആവശ്യപ്പെട്ടു. ഇപ്പോൾതന്നെ വിലത്തകർച്ചയും അനിയന്ത്രിത ഇറക്കുമതിയും കാരണം ദുരിതത്തിലായ റബ്ബർ കർഷകർക്ക് കനത്ത ആഘാതമാണ് നിയമ ഭേദഗതി.

ടയർ വ്യവസായികൾക്ക്‌ വഴങ്ങി റബ്ബർ ബോർഡിനെ തകർത്താൽ പത്തുലക്ഷത്തോളം റബ്ബർ കർഷകർ വഴിയാധാരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.