മല്ലപ്പള്ളി : കോവിഡ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകർ നിർദേശിച്ചിട്ടും കട അടച്ചില്ലെന്ന് പരാതി. ഇതേ തുടർന്ന് മല്ലപ്പള്ളി അക്സ ഫാഷൻസ് എന്ന സ്ഥാപനം കീഴ്വായ്പൂര് പോലീസ് എത്തി അടപ്പിച്ചു. ഉടമ സിബിച്ചൻ മാത്യു, മാനേജർ മാത്യു വർഗീസ് എന്നിവർക്കെതിരേ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തതായി എസ്.ഐ. കവിരാജൻ അറിയിച്ചു.