മല്ലപ്പള്ളി : ജില്ലാകളക്ടറുടെ പരാതിപരിഹാര താലൂക്കുതല ഓൺലൈൻ അദാലത്ത് അക്ഷയകേന്ദ്രങ്ങളിൽ നടന്നു. ജില്ലാ കളക്ടർ പി.ബി.നൂഹ് കളക്ടറേറ്റിൽനിന്ന്‌ വീഡിയോ കോൺഫറൻസിലൂടെ നടത്തിയ ഉദ്ഘാടനത്തിനുശേഷം 32 പരാതികളാണ് പരിഗണിച്ചത്.

മല്ലപ്പള്ളി അക്ഷയയിൽ 15 പേർ പങ്കെടുത്തു. വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയത്ത് കൊവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച് ഇവർ ഓൺലൈനായി അധികാരികളുമായി സംസാരിച്ചു. ജില്ലാ കളക്ടറേറ്റിൽ നിന്ന് നിയന്ത്രിച്ച അദാലത്തിൽ ജില്ലാ, താലൂക്കുതല ഉദ്യോഗസ്ഥരും പഞ്ചായത്ത് സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു.