മല്ലപ്പള്ളി : പുറമറ്റത്ത് നടന്ന മുൻ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെതിരേ മത്സരിക്കുകയും പിന്നീട് തിരികെയെത്തി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ നേടുകയും ചെയ്തശേഷം പാർട്ടിയെ വഞ്ചിച്ച് സി.പി.എമ്മിനൊപ്പം ചേർന്നവർ മെമ്പർസ്ഥാനമടക്കം രാജിെവക്കാൻ തയ്യാറാകണമെന്ന് മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പ്രസാദ് ജോർജ് ആവശ്യപ്പെട്ടു. പണവും പ്രലോഭനവും നൽകി പഞ്ചായത്ത് അംഗങ്ങളെ വിലയ്ക്ക് വാങ്ങുന്ന സി.പി.എമ്മിന്റെ തരംതാണ രാഷ്ട്രീയമാണ് ഇവിടെ കണ്ടതെന്ന് ആരോപിച്ചു.