മല്ലപ്പള്ളി : മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലെ വിതരണത്തിനായി സാധനങ്ങൾ സൂക്ഷിക്കുന്ന കുന്നന്താനം സപ്ലൈകോ ഗോഡൗണിന്റെ പ്രവർത്തനം ശനിയാഴ്ച മുടങ്ങി. മുക്കൂർ ഭാഗത്ത് കോവിഡ് ബാധിച്ചവരുടെ പട്ടികയിൽ ഉൾപ്പെട്ടയാളുമായി ചില ചുമട്ടുതൊഴിലാളികൾക്ക് സമ്പർക്കമുണ്ടെന്ന പരാതിയാണ് ഇതിനിടയാക്കിയത്. ഇക്കാര്യമുന്നയിച്ച് വണ്ടിക്കാർ ചരക്ക് എടുക്കാതെ മാറി നിൽക്കുകയായിരുന്നു. പിന്നീട് പ്രശ്നം പരിഹരിച്ചെങ്കിലും സാധനങ്ങൾ കയറ്റിവിടാനായില്ല. ആശങ്ക വേണ്ടെന്നും ഗോഡൗൺ പ്രവർത്തിക്കാമെന്നും ആരോഗ്യവകുപ്പ് അറിയിച്ചതായി താലൂക്ക് സപ്ലൈ ഓഫീസർ പറഞ്ഞു.