മല്ലപ്പള്ളി : വാഹനങ്ങളിലും വഴിയോരത്തും നടത്തുന്ന അനധികൃത വ്യാപാരം തടയണമെന്നും അനാവശ്യമായി പൊതുനിരത്തിൽ കറങ്ങുന്നവർക്കെതിരേ കോവിഡ്-19 പ്രതിരോധ ഭാഗമായി കേസെടുക്കണമെന്നും ആരോഗ്യവകുപ്പ്, പോലീസ് എന്നിവരോട് മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് നിർദേശിച്ചു. ബസ് സ്റ്റാൻഡ്, വെയിറ്റിങ്‌ ഷെഡ്ഡുകൾ, ചെറുകവലകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ദീർഘനേരം തമ്പടിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാർ ലക്ഷ്യമിട്ടിട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന ഇത്തരക്കാരെ സ്വന്തം വീടുകളിൽ ക്വാറന്റീൻ ആക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ ആവശ്യപ്പെട്ടു.