മല്ലപ്പള്ളി : ടൗണിലെ ഹൈമാസ്റ്റ് വിളക്ക് നന്നാക്കാൻ നടപടി വേണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തെരുവുവിളക്ക് പരിപാലനത്തിനായി രണ്ട് ജീവനക്കാരുണ്ടായിട്ടും പഞ്ചായത്ത് അധികൃതരുടെ ഉദാസീനത കാരണം നാട് ഇരുട്ടിലാവുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് കെ.സാബു അധ്യക്ഷത വഹിച്ചു.