മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്കിലെ എട്ട് പഞ്ചായത്തുകളിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ എന്ന പേരിൽ താത്കാലിക ആശുപത്രികൾ തുറക്കുന്നു.

14 കേന്ദ്രങ്ങളിലായി 1040 കിടക്കകൾ ഒരുക്കും. ഒരു പഞ്ചായത്തിൽ 100 പേരെ കിടത്തി ചികിത്സിക്കാൻ കഴിയണമെന്നതാണ് ലക്‌ഷ്യം. സ്പോൺസർമാരെ കിട്ടിയില്ലെങ്കിൽ കുറഞ്ഞ ചെലവിൽ കട്ടിൽ നിർമിക്കും. ആശുപത്രികളിൽ ലഭ്യമായ സൗകര്യങ്ങൾ ഓരോ കട്ടിലിനും ഏർപ്പെടുത്തും. അഞ്ച് പേർക്ക് ഒരു ശൗചാലയം വേണം.

പഞ്ചായത്ത്, കേന്ദ്രം, കിടക്കയുടെ എണ്ണം ബ്രാക്കറ്റിൽ എന്ന ക്രമത്തിൽ

ആനിക്കാട്-എമ്മാവൂസ് ധ്യാനകേന്ദ്രം (100), ഈഡൻ ഗാർഡൻ കൺവെൻഷൻ സെന്റർ (150). മല്ലപ്പള്ളി-സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തോഡോക്സ് പള്ളി ഹാൾ (70), മാർത്തോമ്മാ ഹാൾ(30). കുന്നന്താനം- അസാപ് ട്രെയിനിങ് സെന്റർ(150), കല്ലൂപ്പാറ- ഐ.എച്ച്.ആർ.ഡി. കോളേജ് (75), മാർ ഡയനീഷ്യസ് സ്കൂൾ ഹാൾ(75), ബി.എ.എം.കോളേജ്(75). പുറമറ്റം-സെന്റ് തോമസ് മാർത്തോമ്മാ പള്ളി ഹാൾ(50). കോട്ടാങ്ങൽ-ലിറ്റിൽ ഫ്‌ളവർ പള്ളി ഹാൾ(50), സെന്റ് ജോസഫ്‌ ഹൈ സ്കൂൾ കുളത്തൂർ (50). കൊറ്റനാട് -കൊച്ചുഴത്തിൽ ഹാൾ(100), എഴുമറ്റൂർ- എം.സി.ആർ.ഡി. നവജ്യോതി സ്കൂൾ (60), ശാലോം മാർത്തോമ്മാ പള്ളി ഹാൾ (50) .

എല്ലാ കേന്ദ്രങ്ങളും ജൂലായ് 20-ന് മുൻപ് പൂർത്തിയാക്കാൻ ഇൻസിഡന്റ് കമാൻഡർകൂടിയായ തഹസിൽദാർ എം.ടി. ജെയിംസ് നിർദേശം നൽകി.