മല്ലപ്പള്ളി : കൃഷിവകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പാക്കുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്ക് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അധ്യക്ഷത വഹിച്ചു.

കൃഷി വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ജോർജി കെ. വറുഗീസ്, കെ.ദിനേശ്, രോഹിണി ജോസ്, എസ്. ശ്രീലേഖ, ഉണ്ണിക്കൃഷ്ണൻ നടുവിലേമുറി, കുഞ്ഞുകോശി പോൾ, ജോസഫ് ഇമ്മാനുവേൽ, തുടങ്ങിയവർ പ്രസംഗിച്ചു. വിത്തുകൾ, തൈകൾ എന്നിവയുടെ വിതരണം ഗ്രാമപ്പഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിൽ നടപ്പാക്കും.