മല്ലപ്പള്ളി: പടുതോട് അയ്യപ്പക്ഷേത്രത്തിലെ മകരവിളക്ക് ഉത്സവത്തിന് ഒരുക്കുന്ന കഞ്ഞിക്കുള്ള സാധനങ്ങൾ മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്കാ പള്ളിയിൽനിന്ന്. വികാരി ഫാ.ജിബു കരിപ്പനശ്ശേരിമലയിൽനിന്ന് ക്ഷേത്രം പ്രസിഡന്റ് എസ്.രവീന്ദ്രൻ വിഭവങ്ങൾ ഏറ്റുവാങ്ങി. എസ്.ശ്രീലാൽ, കെ.വി.ഗോപാലപിള്ള, എം.പി.കൃഷ്ണൻകുട്ടിപ്പിള്ള, ടി.ആർ.വിജയൻപിള്ള, ടി.കെ.മാധവൻ, ബാബു കൃഷ്ണകല, ജയൻ, സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു. പള്ളി ഭാരവാഹികളായ ട്രസ്റ്റി രാജൻ മാത്യു, ജോസഫ് മാത്യു, എ.ഡി.ജോൺ, എം.ജെ.മാത്യു, തോമസ് മാത്യു എന്നിവരും ഉണ്ടായിരുന്നു. ബുധനാഴ്ച വൈകീട്ട് 6.30-നാണ് പടുതോട് ക്ഷേത്രത്തിൽ മകരവിളക്കാഘോഷം. ഏഴിന് അയ്യപ്പൻകഞ്ഞി വിതരണം ചെയ്യും.