മല്ലപ്പള്ളി: വെണ്ണിക്കുളം കൺവെൻഷൻ 90-ാംമത് യോഗം മാർത്തോമ്മ സുവിശേഷ പ്രസംഗസംഘം മുൻ ജനറൽ സെക്രട്ടറി റവ. ജോർജ് വർഗീസ് പുന്നയ്ക്കാട് ഉദ്ഘാടനം ചെയ്തു. ശാലേം മാർത്തോമ്മ ഇടവക വികാരി റവ. െറജി കെ. ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ ഡോ. ജോർജ് ചെറിയാൻ, റവ. മാമ്മൻ സാമുവേൽ, റവ. വിനോയ് ദാനിയേൽ, രാമച്ചാ സി. ഫിലിപ്പ് എന്നിവർ പ്രസംഗിക്കും. 17-ന് രാവിലെ 10.30 മുതൽ സേവികാസംഘം - ഇടവക മിഷൻ യോഗം നടക്കും. 19-ന് രാവിലെ 8.30-ന് ശാലേം പള്ളിയിൽ വികാരി ജനറാൾ റവ. ഡോ. ജയൻ തോമസ് കുർബാന അർപ്പിക്കും. തുടർന്ന് കുടുംബസംഗമം നടക്കും.