മലയാലപ്പുഴ : ഗ്രാമപ്പഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുകിടന്ന മൂന്നേക്കർ സ്ഥലത്ത് കൃഷി ചെയ്തു തുടങ്ങി.

കൃഷിഭവനും ബോബി കളീക്കലും ചേർന്നാണ് കൃഷി നടത്തുന്നത്. എട്ട് വർഷമായി തരിശുകിടക്കുകയായിരുന്നു. വിത്ത് നടീൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ജയലാൽ നിർവഹിച്ചു.

സുജാത അനിൽ, അഖില, ഫാ. മാത്യൂസ് കളീക്കൽ എന്നിവർ പങ്കെടുത്തു.