പത്തനംതിട്ട: ചടുലമായ വേഗതയിൽ എൽ.ഡി.എഫ്. സ്ഥാനാർഥി വീണാ ജോർജ് ഒന്നാം ഘട്ട നിയമസഭാ മണ്ഡല പര്യടനം പൂർത്തിയാക്കി. ശനിയാഴ്ച ആറന്മുള നിയമസഭാ മണ്ഡലത്തിലായിരുന്നു വീണാ ജോർജിന്റ പര്യടനം. രാവിലെ എട്ടിന് ഇരവിപേരൂർ വൈ.എം.എ. ജങ്ഷനിൽനിന്നാണ് പര്യടനം തുടങ്ങിയത്.

നന്നൂർ, നല്ലൂർ സ്ഥാനം, തോട്ടപ്പുഴ, കോഴിമല, പൂതക്കുഴി, മുട്ടിനുപുറം, മാമ്മൂട്, കുന്നത്തുംകര, നെല്ലിമല, കടപ്ര, കരീലമുക്ക്, പൂവത്തൂർ, പുരയിടത്തിൽകാവ്, കാഞ്ഞിരപ്പാറ, ആന്താലിമൺ, വരയന്നൂർ, പൂഴിക്കുന്ന്, കൊച്ചുമുകളും എന്നിവടങ്ങളിലായിരുന്നു രാവിലത്തെ പര്യടനം.

ഉച്ചഭക്ഷണത്തിനുശേഷം വൈകീട്ട് 3.30-ന് മരംകൊള്ളിയിൽനിന്നു തുടങ്ങിയ പര്യടനം നെടുംപ്രയാർ, കീഴുകര, മേലുകര, കുരങ്ങുമല, കോഴഞ്ചേരി ഈസ്റ്റ്, വലിയകുളം, തെക്കേഭാഗം, നെല്ലിക്കാല, കുഴിക്കാല, പന്നിവേലിച്ചിറ പവർഹൗസ്, കാഞ്ഞിരവേലി, കുളമാക്കുഴി, തുരുത്തിമല, എരുമക്കാട്, കോട്ടക്കകം, ആറാട്ടുപുഴ, നീർവിളാകം, വല്ലന, എഴിക്കാട്, കോട്ട, കാരിത്തോട്ട, പുന്നക്കുളഞ്ഞി, ആലക്കോട്, മൂലൂർ വഴി ആണർകോട്ടയിൽ സമാപിച്ചു.

സി.പി.എം.സംസ്ഥാന കമ്മിറ്റിയംഗം കെ.അനന്തഗോപൻ, എൽ.ഡി.എഫ്. നേതാക്കളായ ടി.കെ.ജി.നായർ, ജിജി ജോർജ് എന്നിവർ പര്യടനത്തിൽ പങ്കെടുത്തു. എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ രണ്ടാംഘട്ട മണ്ഡല പര്യടനത്തിന് ഞായറാഴ്ച പൂഞ്ഞാറിൽ തുടക്കം കുറിക്കും.

Content Highlights: Loksabha Election Veena George