കോഴഞ്ചേരി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ സമ്മേളനവും ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനവും മാരാമണ്ണിൽ നടന്നു.
ജില്ലാ പ്രസിഡന്റ് ഡോ. കെ.എം.അനൂപിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് ഡോ. രാജാ തോമസ് ഉദ്ഘാടനം ചെയ്തു. ശിലാസ്ഥാപനകർമം വീണാ ജോർജ് എം.എൽ.എ. നിർവഹിച്ചു.
ജില്ലാ സെക്രട്ടറി ഡോ. സത്യേന്ദ്രൻ, എൽസി ക്രിസ്‌റ്റഫർ ഡോ. ആർ.ജയചന്ദ്രൻ, ഡോ. ഉഷ കെ.പുതുമന, ഡോ. റാം മോഹൻ എന്നിവർ പ്രസംഗിച്ചു. തുടർവിദ്യാഭ്യാസപരിപാടിയിൽ ഡോ. വഹീദ റഹ്മാൻ ക്ലാസ് എടുത്തു. ജില്ലാ ഭാരവാഹികളായി ഡോ. കെ.എം.അനൂപ്, (പ്രസി.), ഡോ. കെ.പി.സത്യേന്ദ്രൻ (സെക്ര.), ഡോ. സ്മിത കെ.(ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.