കോഴഞ്ചേരി : ലയൺസ് ക്ലബ്ബ് കോഴഞ്ചേരി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടം ജില്ലാ ആശുപത്രിയിൽ നടത്തി.

ആശുപത്രിയിലേക്ക് ആവശ്യമായ സാനിറ്റൈസർ, മുഖാവരണം, കൈയുറ, സാനിറ്റൈസർ ഡിസ്പെൻസർ, ബക്കറ്റ്, മിനറൽ വാട്ടർ, മാലിന്യ നിക്ഷേപപാത്രം എന്നിവ ആശുപത്രി സൂപ്രണ്ടിന് കൈമാറി. വീണാ ജോർജ് എം.എൽ.എ.യാണ് സൂപ്രണ്ട് ഡോ. എസ്.പ്രതിഭയ്ക്ക് കൈമാറിയത്.

ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സാബു ജോർജ് അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹൻ, നവീൻ കെ.ജോൺ, സോണി കൊച്ചുതുണ്ടിയിൽ, ചെറിയാൻ മാത്യു, ഷാജി പള്ളിപ്പീടികയിൽ എന്നിവർ പങ്കെടുത്തു.