കോഴഞ്ചേരി : കുറിയന്നൂർ പുല്ലേലിൽ കടവിൽ ഒരാൾ ഒഴുക്കിൽപ്പെട്ടതായി അഭ്യൂഹം. വ്യാഴാഴ്ച രണ്ടരയോടെയാണ് സംഭവം. ഇവിടെ കുളിക്കാനെത്തിയതെന്ന് കരുതുന്ന സംഘത്തിലെ ഒരാൾ മുങ്ങിത്താഴുന്നതായി എതിർകരയിൽനിന്ന് കണ്ടവർ നൽകിയ വിവരത്തെ തുടർന്ന് കോയിപ്രം പോലീസും റാന്നി, പത്തനംതിട്ട അഗ്നിരക്ഷാസേനയും സ്‌കൂബാ ടീമും സന്ധ്യവരെ തിരച്ചിൽ നടത്തി. ആരെയും കണ്ടെത്താനായില്ല. ഒപ്പം രണ്ടുപേർ ഉണ്ടായിരുന്നുവെന്നും ഇവർ കരയിലൂടെ ഓടിപ്പോകുന്നത് കണ്ടതായും പോലീസിന് മൊഴി നൽകി.