കോഴഞ്ചേരി : ചെറുകോൽ പഞ്ചായത്തിലെ 2,11,12 വാർഡുകളിൽ പത്തിലധികം പേർക്ക് കോവിഡ് പോസിറ്റീവ്‌ സ്ഥിരീകരിച്ചതിനാൽ പ്രദേശത്ത് സമൂഹവ്യാപന സാധ്യത നിലനിൽക്കുന്നു.

പ്രദേശത്ത് റാപ്പിഡ് ടെസ്റ്റ് നടത്താനും പഞ്ചായത്തിലെ വാർഡുകൾ കേന്ദ്രീകരിച്ച് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നതിനും നടപടി ഉണ്ടാവണമെന്നും സി.പി.ഐ. ചെറുകോൽ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.