കോഴഞ്ചേരി : വലിയ പാലത്തിലെ കോഴഞ്ചേരി ഭാഗത്തെ വലതുതൂണിൽ പടർന്ന പുല്ല് കാഴ്ച മറയ്ക്കുന്നത് അപകട കാരണമാകുന്നു. പാലത്തിന് അടുത്തായി ബാങ്കും വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.

മാരാമൺ ഭാഗത്തേക്ക്‌ പോകാനുള്ള വാഹനങ്ങൾ പാലത്തിലെ പുല്ല്‌ കാരണം എതിർവശത്ത്‌ നിന്നുവരുന്നവ കാണാൻ കഴിയില്ല. ഇങ്ങനെ കാറും സ്‌കൂട്ടറും അടക്കമുള്ള വാഹനങ്ങൾ കൂട്ടിയിടിക്കുന്നത് പതിവാണ്.

പൊതുമരാമത്ത് വകുപ്പാണ് ഇതിന് നടപടി എടുക്കേണ്ടതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹൻ പറഞ്ഞു. സ്ഥലം പരിശോധിച്ച് അപകടം ഒഴിവാക്കുംവിധം നടപടി സ്വീകരിക്കുമെന്ന്്് പൊതുമരാമത്ത് റോഡ്‌സ് എ.ഇ. അനൂപ് പറഞ്ഞു.