കോഴഞ്ചേരി : കേബിൾ സ്ഥാപിക്കാൻ മാസങ്ങൾക്ക് മുമ്പ്്് റോഡരികിൽ ബി.എസ്.എൻ.എൽ. എടുത്ത കുഴി അപകടത്തിന് കാരണമാകുന്നു. ഇലന്തൂർ- ഓമല്ലൂർ റോഡിൽ ഗണപതി ക്ഷേത്രത്തിന് സമീപത്തെ വളവിലാണ് വലിയകുഴിയുള്ളത്. തൊഴിലാളികൾ മടങ്ങിയത് ലോക്ഡൗണിന്‌ മുമ്പാണ്.

നാല് മാസം കഴിഞ്ഞിട്ടും കുഴി മൂടാൻ ആരുമെത്തിയില്ല. റോഡ് നിർമാണം ആരംഭിച്ചതോടെ മിക്കവാറും ഒരു ഭാഗംമാത്രമാണ് ഗതാഗതത്തിനായി തുറന്നുകൊടുക്കുക. കുഴിയും കേബിളുംമൂലം ഈ സമയം വാഹനങ്ങൾക്ക് കടന്നുപോകാൻ ഏറെ പ്രയാസമാണ്. വളവായതിനാൽ അപകടവും പതിവാണ്. പൊതുമരാമത്ത്്് വകുപ്പിലും ബി.എസ്.എൻ.എൽ. അധികൃതർക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.