കോഴഞ്ചേരി : കേരളത്തിലെ കർഷകരെ ദ്രോഹിക്കുന്ന കരിനിയമങ്ങൾക്ക് പരിഹാരം കാണാൻ ജനകീയ പോരാട്ടത്തിലൂടെ മാത്രമേ കഴിയുകയുള്ളൂവെന്നും അതിന്റെ മുൻപന്തിയിൽ താൻ ഉണ്ടാവുമെന്നും പി.സി.ജോർജ് എം.എൽ.എ. കർഷർ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ കേരള ജനപക്ഷം നടത്തിയ വെബ്ബ് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി ജി.കൃഷ്ണകുമാർ മോഡറേറ്റർ ആയിരുന്നു. സംസ്ഥാന നിയമവകുപ്പ് മുൻ സ്പെഷ്യൽ സെക്രട്ടറി എം.ജവഹർ വിഷയാവതരണം നടത്തി.

ജനപക്ഷം ജില്ലാ പ്രസിഡന്റ് റജി കെ.ചെറിയാൻ, ജില്ലാ ജനറൽ സെക്രട്ടറി നസീർ വയലുംതലക്കൽ, തുടങ്ങിയവരും സൂം വീഡിയോയിലൂടെ സെമിനാറിൽ പങ്കാളികളായി.