കോഴഞ്ചേരി : ജില്ലാ ആശുപത്രിയലെ കോവിഡ് വാർഡിലെ രോഗികൾക്ക് രാത്രി ഭക്ഷണം നൽകി സേവാഭാരതി. കഴിഞ്ഞ 15 ദിവസമായി സേവാഭാരതി ചെറുകോൽ യൂണിറ്റാണ് രാത്രി ഭക്ഷണം എത്തിച്ച് നൽകിയത്. ദിവസേന 150 പൊതികൾ ആശുപത്രി സൂപ്രണ്ട് ഡോ. എസ്.പ്രതിഭയ്ക്ക് സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് ആർ.സുരേഷ്‌കുമാർ, സെക്രട്ടറി എ.ആർ.അജികുമാർ, ഗോപാലകൃഷ്ണൻനായർ, കെ.വി.സലിംകുമാർ, ദീപാ എസ്.നായർ എന്നിവർ ചേർന്ന് കൈമാറി. ശനിയാഴ്ച മുതൽ നാരങ്ങാനം യൂണിറ്റ് രാത്രി ഭക്ഷണം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.